കൽപ്പറ്റ: പുൽപള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. 10000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാൻ ജില്ലാ തലത്തിൽ രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെയും പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്. എൻഫോഴ് സ്‌മെന്റ് ടീം തലവൻ സി സുധീർ, പി.കെ .വിനീത, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.ബി. ജിനേഷ്, കെ.പൂർണിമ, ജോമോൻ ജോസഫ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.