sajid

കണ്ണൂർ: രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. താഴെത്തെരു സ്വദേശി പി.എം. സാജിദ്, കണ്ണൂർ സ്വദേശി പി.അനീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്ക് ശേഷം കോഴിക്കോട് നിന്നും വരികയായിരുന്ന ഇന്നോവ കാറിന് മാഹിപാലത്തിന് സമീപം വച്ച് രണ്ടുപേർ കൈ കാണിക്കുകയും തലശ്ശേരിലേക്ക് കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. പിലാക്കൂൽ എത്തിയപ്പോൾ വെള്ളം കുടിക്കാനായി ഡാഷ് ബോർഡ് തുറന്നപ്പോൾ ഡാഷ് ബോർഡിനുള്ളിൽ സൂക്ഷിച്ച 15,600 രൂപ അടങ്ങിയ പേഴ്സ് കാണാത്തതിനെ തുടർന്ന് ചോദിച്ചപ്പോൾ ഇരുവരും പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.