
നിലമ്പൂർ : നിലമ്പൂരിൽ ആളുകൾ ഇല്ലാത്ത വീടുകൾകുത്തിതുറന്ന് സ്വർണ്ണവും പണവും കവർച്ച നടത്തുന്ന പ്രതി.നിലമ്പൂർ പോലീസിന്റെ പിടിയിലായി.കരുവാരക്കുണ്ട്, വണ്ടൂർ പോലീസ് സ്‌റ്റേഷനുകളിലുൾപ്പെടെ നിരവധി മോഷ്ണ കേസുകളിലെ പ്രതിയായ വഴിക്കടവ് പൂവത്തിപൊയിൽ സ്വദ്ദേശി അക്ബർ എന്ന വാക്കയിൽ അക്ബർ ( 53 ) ആണ് പിടിയിലായത്. മോഷ്ണം നടത്തി കിട്ടുന്ന സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തി കിട്ടുന്ന പണവും, മോഷ്ടിച്ച് കിട്ടുന്ന പണവും ഉപയോഗിച്ച് ആർഭാട ജീവതം നയിക്കുന്ന പ്രതിയാണ് പിടിയിലായത്. നവംബർ ' 19 ന് നിലമ്പൂർ വീട്ടിച്ചാൽ തേക്കുതോട്ടം പഠിപ്പുരക്കൽ വിലാസിനിയുടെ വീട് കുത്തിതുറന്ന് കൈ ചെയിനും. മോതിരവും' 1000 ത്തോളം രൂപയും മോഷ്ടിച്ച കേസിലാണ്ട് നിലമ്പൂർ സി.ഐ.സുനിൽപുളിക്കൽ ഇയാളെ അറസ്റ്റ് ചെയ്യതത്.സി.ഐ.യുടെ നേതൃത്വത്തിൽ പോലീസ് പ്രതിയെ വിലാസിനിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.മേലാറ്റൂർ ഭാഗത്തു നിന്നും നിലമ്പൂരിലേക്ക് ട്രെയിനിൽ വരുമ്പോഴാണ് ലൈറ്റ് ഓഫ് ചെയ്യത നിലയിൽ വിലാസിനിയുടെ വീട് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടത്.നിലമ്പൂരിൽ ട്രെയിൻ ഇറങ്ങിയ ശേഷം ഒരു കിലോമീറ്ററിലേറെ നടന്നാണ് ഇയാൾ വിലാസിനിയുടെ വീട്ടിലെത്തിയത്.വീട്ടിൽ ആൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വീട്ടുമുറ്റത്തു നിന്നും ലഭിച്ച വെട്ടുകത്തി ഉപയോഗിച്ച് വീടിന്റെ മുൻവാതിലിന്റെ പുട്ട് പൊളിച്ച് അകത്ത് കടന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കവർന്നത്. കരുവാരക്കുണ്ട് കിഴക്കേത്തലയിൽ നിന്നും വീടിന്റെ വാതിൽ പൊളിച്ച് 10 പവനോളം സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ ഇയാൾ കരുവാരക്കുണ്ട് പോലീസിന്റെ പിടിയിലായി, ഇതോടെയാണ് പോലീസ് പ്രതിയെ നിലമ്പൂരിലെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്, വർഷങ്ങളായി 'മേഷ്ണം നടത്തി കിട്ടുന്ന പണവുമായി ജീവിതം അടിച്ചു പൊളിക്കുകയാണ് ഇയാൾ. കൂടുതലും ഇയാളുടെ യാത്ര ട്രെയിൻ മാർഗ്ഗമാണ് യാത്രക്കിടയിൽ ലൈറ്റുകൾ 'തെളിയാത്ത വീടുകൾ കണ്ടാൽ ആ വീടുകളിൽ രാത്രി മോഷ്ണം നടത്തുകയാണ് പ്രതിയുടെ ശൈലി.വിലാസിനിയുടെ വീട്ടിൽ നിന്നും ഒരു പവനോളം സ്വർണ്ണവും,500 രൂപയുമാണ് കവർന്നതെന്നാണ് പ്രതിയുടെ മൊഴി. ഇന്ന് പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കും.