
കാട്ടാക്കട: റവന്യൂ വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഓൺലൈൻ സംവിധാനത്തിന്റെ ഗുണഫലം പൂർണമായും ലഭ്യമാക്കുന്നതിന് ജീവനക്കാരുടേയും പൊതുജനങ്ങളുടേയും കൂട്ടായ്മ അനിവാര്യമാണെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) കാട്ടാക്കട താലൂക്ക് സമ്മേളനം. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം നജീം സമ്മേളനം ഉദ്ഘാടനം ചെയ്തു. കാട്ടാക്കട താലൂക്ക് പ്രസിഡന്റ് ഡി. കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. ശ്രീകുമാർ, സെക്രട്ടറി ആർ. സിന്ധു, ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, സംസ്ഥാന കമ്മിറ്റിയംഗം വി. ശശികല, സംസ്ഥാന വനിത കമ്മിറ്റിയംഗം ബി. ചാന്ദ്നി, ജില്ലാ ട്രഷറർ രാഗേഷ് കുമാർ. ബി, ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജയരാജ്,ജില്ലാ കമ്മിറ്റി അംഗം കെ.എസ് ഗിരീഷ്കുമാർ, താലൂക്ക് ജോയിന്റ് സെക്രട്ടറി ആർ. സരിത കമ്മിറ്റി അംഗങ്ങളായ കവിത. എം.എസ്, അഖിൽ ആർ.എസ്, ജില്ലാ സെക്രട്ടറി ജി. അനിൽ കുമാർ, കാട്ടാക്കട താലൂക്ക് സെക്രട്ടറി ഹരിഹർ സി.എൽ,ട്രഷറർ എ.ഉബൈദ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മികച്ച സേവനം കാഴ്ചവച്ച ജീവനക്കാരെയും കലാ, കായികരംഗത്തെ പ്രതിഭകളെയും ആദരിച്ചു. പുതിയ ഭാരവാഹികളായി അഖിൽ ആർ.എസ് (പ്രസിഡന്റ്), ഹരിഹർ.സി.എൽ (സെക്രട്ടറി), അനിൽകുമാർ സി.ജി, നിധീഷ്. ആർ (വൈസ് പ്രസിഡന്റുമാർ), സരിത.ആർ, അബിനേഷ്. ആർ (ജോയിന്റ് സെക്രട്ടറിമാർ), എ.ഉബൈദ് (ട്രഷറർ), വനിതാ കമ്മിറ്റി സെക്രട്ടറിയായി സൗമ്യ ഒ.എസ്, പ്രസിഡന്റായി സജീന.എസ് എന്നിവരെയും തിരഞ്ഞെടുത്തു.