
തിരുവനന്തപുരം: കുവൈറ്റ് അമീറിന്റെ നിര്യാണത്തോടെ കേരളത്തിന്റെ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുവൈറ്റിലെ മലയാളികളുടെ ക്ഷേമത്തിനായി നടപടികൾ കൈക്കൊണ്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. കേരളത്തിനും അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്.