വർക്കല: നവകേരള സദസ്സ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി നടന്ന മോട്ടോർ തൊഴിലാളി സംഗമവും ക്ലാസിക്കൽ ഡാൻസും വർക്കല തഹസിൽദാർ അജിത്ത് ജോയി ഉദ്ഘാടനം ചെയ്തു.റിയാസ് വഹാബ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ സജ്നു സലാം സ്വാഗതം ആശംസിച്ചു. ജില്ലാ ക്ഷേമനിധി ഓഫീസർ റീന, മണ്ഡലം കോ-ഓർഡിനേറ്റർ അനീഷ് കുമാർ, കേരള ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ,സി .പി. എം വർക്കല ഏരിയ സെക്രട്ടറി എം .കെ. യൂസഫ്, വർക്കല എസ്. എച്ച് .ഒ പ്രവീൺ, സബ് ഇൻസ്‌പെക്ടർ ഷമീർ,എം .വി .ഐ ലാജി, എ .എം. വി .ഐ ശ്രീജേഷ്, സി .ഐ .ടി .യു വർക്കല ഏരിയ സെക്രട്ടറി വി. സത്യദേവൻ, ഏരിയ പ്രസിഡന്റ് കെ.ആർ.ബിജു, വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലെനിൻ രാജ്‌,വെട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദീൻ, ട്രേഡ് യൂണിയൻ നേതാക്കളായ ഷാൻ, ഷംഷാദ്,എസ്.എൻ .ഷജീമ് തുടങ്ങിയവർ പങ്കെടുത്തു.