തിരുവനന്തപുരം:അനന്തപുരം സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സഹകാരി സംഗമം സംഘടിപ്പിക്കും. ബുധനാഴ്ച വൈകിട്ട് 5.30ന് ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിലാണ് പരിപാടി.ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് എം. ജയകുമാർ അദ്ധ്യക്ഷത വഹിക്കും.ആദിത്യ വർമ്മ, മുൻ ഡി.ജി.പി ടി.പി സെൻകുമാർ,സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദ്ദീൻ,ആർ.എസ്.എസ് പ്രാന്ത സഹകാര്യവാഹ് ടി.വി.പ്രസാദ് ബാബു,കേരള ചേമ്പർ ഒഫ് കൊമേഴ്സ് ചെയർമാൻ ബിജു രമേശ്, സംഘം ഓഡിറ്റർ കെ.ആർ. ഷാജി എന്നിവർ പങ്കെടുക്കും.സംഘത്തിന്റെ പുതിയ ലോഗോ,കലണ്ടർ,വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും നടക്കും.