
തിരുവനന്തപുരം: നവകേരള സദസിന് പാർട്ടി പ്രവർത്തകർ സംരക്ഷണം നൽകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവകേരള സദസ് സർക്കാർ പരിപാടിയാണ്. പൊലീസ് സംരക്ഷണം നൽകും. പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.