covid

തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ ആയിരം കടന്നു. ഇന്നലെ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് കുന്നുമ്മൽ കളിയാട്ട് പറമ്പത്ത് കുമാരൻ (77), കണ്ണൂർ പാനൂ‌ർ പാലക്കണ്ടി അബ്ദുള്ള(82) എന്നിവരാണ് മരിച്ചത്.

നിലവിൽ 1324 പേരാണ് ചികിത്സയിലുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകൾ കൊവിഡ് തിരിച്ചറിയാതെ പകർച്ചപനിയ്ക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണക്ക്. കടുത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത,ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയാണ് പ്രകടമാവുന്നത്.

പ്രായമായവരും ഗർഭിണികളും ജാഗ്രതപുലർത്തണം. ഡെങ്കി,എലിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുതലാണ്. പനിബാധിതർ ആശുപത്രിയിലെത്തി പരിശോധന നടത്തി രോഗം കണ്ടെത്തി ചികിത്സിക്കണം.

കൊവിഡിൽ പുതിയ വകഭേദംജെ.എൻ വൺ എന്ന പുതിയ കൊവിഡ് വകഭേദമാണ് ഇപ്പോൾ പടരുന്നതെന്ന് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ.രാജീവ് ജയദേവൻ പറഞ്ഞു.