കോവളം: നവകേരള സദസുമായി ബന്ധപ്പെട്ട് വെങ്ങാനൂർ എലൈറ്റ് ലയൺസ് ക്ലബും വെങ്ങാനൂർ വാർഡ് കമ്മിറ്റിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചൈതന്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും മെഡ്വൈർ ഹെൽത്ത്‌ കെയർ സെന്ററിന്റെ നേതൃത്വത്തിൽ പ്രമേഹ നിർണയ ക്യാമ്പും നടത്തി. അഡ്വ. പി.എസ്. ഹരികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിന്ദുരാജ് അദ്ധ്യക്ഷത വഹിച്ചു. വിഴിഞ്ഞം കൃഷി ഓഫീസർ എം.യു. അഖില സ്വാഗതം ആശംസിച്ചു. കൗൺസിലർ സിന്ധു വിജയൻ, വെങ്ങാനൂർ എലൈറ്റ് ലയൺസ് ക്ലബ് പ്രസിഡന്റ്‌ നന്ദകുമാർ ആർ.എസ്, സഫറുള്ള ഖാൻ, വെങ്ങാനൂർ മോഹനൻ, ജയചന്ദ്രൻ, അനൂപ്. എസ്.കെ, ബൈജു, വേണു, സുകുമാരി തുടങ്ങിയവർ പങ്കെടുത്തു.