rahul

പേരൂർക്കട: പോക്‌സോ കേസിൽ യുവാവിനെ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തു. കരകുളം മുല്ലശ്ശേരി സൂര്യ ഗാർഡൻസിൽ രാഹുൽ (18) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ 10ാം ക്ലാസുകാരിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പരിചയപ്പെട്ടത്. തുടർന്ന് അർദ്ധനഗ്ന ചിത്രം കൈവശപ്പെടുത്തുകയും പെൺകുട്ടിയുടെ ബന്ധുവിന് ഇൻസ്റ്റാഗ്രാം വഴി അയച്ചുകൊടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.