
നാഗർകോവിൽ: 600 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കളിയിക്കാവിള പി.പി.എം ജംഗ്ഷൻ സ്വദേശി രാധാറാമാണ് (28) പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സുന്ദരവധനത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ ശരവണ കുമാറിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്.
മാർത്താണ്ഡത്തിൽ പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.ഇയാളുടെ കൈയിൽ നിന്ന് 60,000 രൂപയും പൊലീസ് പിടിച്ചെടുത്തു.മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.