വക്കം: നവകേരള സദസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പഞ്ചായത്തിൽ നടന്ന കേരഗ്രാമം പദ്ധതിയുടെ ബ്ലോക്കുതല കാർഷിക പ്രദർശനമേള വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് അദ്ധ്യക്ഷയായി. കിസാൻമേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ്,​മണികണ്ഠൻ,​ഷീല.എസ്.എന്നിവർ വിവിധ ആനുകൂല്യ വിതരണം നിർവഹിച്ചു.