ആറ്റിങ്ങൽ: തോന്നയ്‌ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കേരള ഭാരത് സ്കൗട്ട് യൂണിറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ തോന്നയ്‌ക്കൽ രവി നിർവഹിച്ചു. ജില്ലാ ട്രെയിനിംഗ് കമ്മിഷണർ സ്കൗട്ട് ഹരികുമാർ പദ്ധതി വിശദീകരണം നൽകി. പിടിഎ പ്രസിഡന്റ് ഇ.നസീർ അധ്യക്ഷനായ ചടങ്ങിൽ എസ്.എം.സി ചെയർമാൻ തോന്നയ്‌ക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത്ത്.എസ്, സ്കൗട്ട് ജില്ലാ സെക്രട്ടറി ജോളി എസ്.കെ, സ്കൗട്ട് ജില്ലാവൈസ് പ്രസിഡന്റ് ഡി.രാജഗോപാലൻ, സീനിയർ അസിസ്റ്റന്റ് ഷെഫീക്ക് എ.എം,സ്റ്റാഫ് സെക്രട്ടറിമാരായ ജാസ്മിൻ എച്ച്.എ, റഹീം.എ, എസ്.എം.സി അംഗം വിനയ് എം.എസ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെസി ജലാൽ സ്വാഗതവും സ്‌കൂൾ യൂണിറ്റ് സ്കൗട്ട് മാസ്റ്റർ ഗൗരി കൃഷ്ണ.ബി യോഗത്തിന് നന്ദി പറഞ്ഞു.