hi

വെഞ്ഞാറമൂട്:കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദേവികയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. വെഞ്ഞാറമുട് അമൽ ഭവനിൽ ദേവിക വി.എസി(20) ന്റെ സംസ്കാരം ഇന്നലെ വൈകിട്ട് 2.30 ന് വീട്ടുവളപ്പിൽ നടന്നു.ശനിയാഴ്ച രാത്രിയായിരുന്നു മരണം. മുൻ വനം മന്ത്രി കെ.രാജുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും റവന്യൂ വകുപ്പ് റിട്ട.ജീവനക്കാരനുമായ സനൽ കുമാറിന്റെയും പിരപ്പൻകോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അദ്ധ്യാപിക വത്സലയുടെയും മകളാണ് . പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സ്ത്രീകളും, കുട്ടികളും സുഹൃത്തുക്കളുമടക്കം നിരവധിപേർ എത്തിയിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കിയ ദേവിക വിദേശത്ത് പോകാനുള്ള കോഴ്സ് ഓൺലൈൻ ആയി പഠിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് എല്ലാദിവസവും ദേവിക പോയിരുന്നു. ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അമൽ ശങ്കർ സഹോദരൻ. .