
ആറ്റിങ്ങൽ: കേരളത്തിനർഹതപ്പെട്ട സാമ്പത്തിക വിഹിതം നൽകാതെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ .കെ ശൈലജ എം.എൽ.എ. കേരളത്തിലെ ജനങ്ങളിൽ നിന്ന് പിരിക്കുന്ന നികുതിപ്പണമാണ് കേരളം ആവശ്യപ്പെടുന്നത്. അത് നൽകാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട് . കേരളത്തെ എത്ര തന്നെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാലും വികസനവും പെൻഷനും അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ തുടരുക തന്നെചെയ്യുമെന്ന് ശൈലജ പറഞ്ഞു. നവ കേരള സദസ്സിനോട് അനുബന്ധിച്ച് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജ. കേരള സർവകലാശാല യൂണിയൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട വിജയ് വിമലി നെ അനുമോദിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ഷൈലജ ബീഗം, സി പയസ്, ആർ സരിത, ആർ ജെറാൾഡ്, ബി.എൻ സൈജുരാജ്, ജോസഫിൻ മാർട്ടിൻ,എസ്. പ്രവീൺചന്ദ്ര, സജി സുന്ദർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ , വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു. .