
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം സമഗ്രചർച്ചയ്ക്ക് വിധേയമാക്കണമെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ പാഠഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ എം.സലാഹുദ്ദീൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.
എ.ഐ.എഫ്.ടി.ഒ ദേശീയ നിർവാഹകസമിതി യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസിഡന്റ് ഡോ.അശ്വിനികുമാർ, സെക്രട്ടറി ജനറൽ സി.എൽ. റോസ്, ദേശീയ സെക്രട്ടറി ആർ.അരുൺകുമാർ, കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജ്, ട്രഷറർ കെ.എ. വർഗീസ്, സ്റ്റിയറിംഗ് കമ്മിറ്റി ഭാരവാഹികളായ നിസാം ചിതറ, ജിനിൽ ജോസ്, ജെ.സജീന, കെ.പി.എസ്.ടി.എ വൈസ് പ്രസിഡന്റ് രാജ്മോഹൻ, സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജെ.ശശി, എ.എച്ച്.എസ്.ടി.എ സെക്രട്ടറി ഡോ.ജെ. ഉണ്ണികൃഷ്ണൻ, പ്രദീപ് നാരായണൻ, ആത്മകുമാർ,ഡോ.ഷീന, ബ്രീസ് എം.എസ്. രാജ്, സലിം രാജ്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 150 പ്രതിനിധികൾ പങ്കെടുത്തു.