mla

അരുവിക്കര: നവകേരള സദസിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ സംഘടിപ്പിച്ച മെഗാ തൊഴിൽ മേള അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. എട്ടാം ക്ലാസ് മുതൽ ബിരുദാനന്തരം വരെ യോഗ്യതയുള്ളവർ പങ്കെടുത്ത തൊഴിൽമേളയിൽ 1200ഓളം പേരാണ് രജിസ്റ്റർ ചെയ്‌തത്. 547 പേർ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 119 പേരെ തിരഞ്ഞെടുക്കുകയും ചെയ്‌തു.

ടെക്നോപാർക്കിലെ ഐ.ടി കമ്പനികൾ,അക്കൗണ്ടിംഗ്,ഇൻഷ്വറൻസ്,ബാങ്കിംഗ്,എജ്യൂടെക്,മാർക്കറ്റിംഗ് കമ്പനികൾ ഉൾപ്പെടെ 39 കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. ജില്ലാ പ്ലാനിംഗ് ഓഫീസറും നവകേരള സദസ് അരുവിക്കര മണ്ഡലം സംഘാടക സമിതി കൺവീനറുമായ വി.എസ്.ബിജു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വിജയൻ നായർ, അരുവിക്കര ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അലിഫിയ,പാലോട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സഞ്ജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.