photo

നെടുമങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് മേഖല യോഗം ജില്ലാ പ്രസിഡന്റ്‌ പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മേഖലാ പ്രസിഡന്റ്‌ പാലോട് കുട്ടപ്പൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ സംസാരിച്ചു.

വെള്ളനാട് സുകുമാരൻ നന്ദി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്‌ വെഞ്ഞാറമൂട് ബാബു, ജില്ലാ സെക്രട്ടറിമാരായ ആര്യനാട് സുരേന്ദ്രൻ,സന്തോഷ്‌ കുറ്റൂർ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ നെടുമങ്ങാട് സിജി സുലൈമാൻ എന്നിവർ പങ്കെടുത്തു.