അരുവിക്കര: നവകേരള സദസിന് മുന്നോടിയായി ഗവ.ജി.വി രാജ സ്‌പോർട്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സ്‌പോർട്സ് മാസ് ആക്ടിവിറ്റി കെ.എസ്.സുനിൽകുമാർ ഉദ്ഘടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഒ.വി.രാഹുലാ ദേവി,പ്രിൻസിപ്പൽ ഡോ.എം.കെ.സുരേന്ദ്രൻ,ഹൈ പെർഫോമൻസ് മാനേജർ പി.ടി.ജോസഫ്,ക്യാപ്ടൻ അജിമോൻ (ഹെഡ് കോച്ച്),അനിൽ.പി.സി (പ്രസിഡന്റ്,പി.ടി.സി.എ) തുടങ്ങിയവർ സംസാരിച്ചു. കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാ-കായിക പരിപാടികളും നടന്നു.