
വെള്ളനാട്: കാർഗിലിൽ വീരമൃത്യു വരിച്ച അജികുമാറിന്റെ ഇരുപത്തിനാലാം ചരമ വാർഷിക ദിനത്തിൽ അജികുമാറിന്റെ വീട്ടിലേക്ക് പോകുന്ന കമ്പനിമുക്ക് - കാരിക്കോണം റോഡിന് ലാൻഡ് നായിക് അജികുമാർ റോഡെന്ന് നാമകരണം നൽകി വെള്ളനാട് പഞ്ചായത്ത്. അജികുമാർ വീരമൃത്യു വരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അജികുമാറിനായി ഒരു സ്മാരകമെന്ന ആവശ്യം നടപ്പാക്കാതെ ഒടുവിൽ അജികുമാറിന്റെ സുഹൃത്തുക്കളായ അബ്ദുൽ വാഹീദ്, സത്യദാസ് പൊന്നെടുത്തകുഴി എന്നിവർ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ
ശ്രദ്ധയിൽപ്പെടുത്തിയതോടെ പഞ്ചായത്ത് അജികുമാറിന്റെ സ്മരണയ്ക്കായാണ് റോഡിന് പേര് നൽകാൻ തീരുമാനമായത്. അജികുമാറിന്റെ ചിത്രം ആലേഖനം ചെയ്ത ബോർഡ് സ്ഥാപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി പുഷ്പഹാരം ചാർത്തി നാമകരണം നടത്തിയാണ് റോഡ് നാടിന് സമർപ്പിച്ചത്. വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,പഞ്ചായത്തംഗങ്ങളായ ബിന്ദു ലേഖ,വി.എസ്.ശോഭൻ കുമാർ,കൃഷ്ണകുമാർ,ആശാമോൾ അജികുമാറിന്റെ അമ്മ ശാന്തകുമാരി,എക്സ് സർവീസ് ലീഗ് ജില്ലാ സെക്രട്ടറി ഭുവനചന്ദ്രൻ നായർ,വെള്ളനാട് ബ്രാഞ്ച് സെക്രട്ടറി ഗോപി,ബ്രാഞ്ച് ഓർഗനൈസിംഗ് സെക്രട്ടറി അശോക് കുമാർ,എക്സ് സർവീസ് റീക്രിയേഷൻ ക്ലബ് പ്രസിഡന്റ് കെ.ജി രവീന്ദ്രൻ,ജോയിൻ സെക്രട്ടറി രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.