നെടുമങ്ങാട്: വാടക വീട് കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജ വാറ്റ് നടത്തിയ കേസിൽ വിതുര കളിയിക്കൽ കിഴക്കുംകര റോഡരികത്തു വീട്ടിൽ ശിവജി (53)യെ എക്സൈസ് പിടികൂടി. മഞ്ച ഗവ. ബോയിസ് ഹൈസ്കൂളിന് സമീപത്തെ വീട്ടിലാണ് ഇയാൾ വ്യാജവാറ്റ് നടത്തിയത്. 25.600 ലിറ്റർ ചാരായവും 250 ലിറ്റർ കോടയും 30,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജോർജ്ജ് ജോസഫിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി. അനിൽകുമാർ, സജിത്ത്, സി.ഇ.ഒമാരായ സുബി, ശ്രീകുമാർ, രജിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.