incl

നെയ്യാറ്റിൻകര: ബി.ആർ.സി പരിധിയിലെ ഭിന്നശേഷി കുട്ടികൾക്കായി ഊട്ടുകാല ഗവ.എം.ടി.എച്ച്.എസ് ഗ്രൗണ്ടിൽ ഇൻക്ലൂസിവ് സ്‌പോർട്സ് സംഘടിപ്പിച്ചു. അത്ലറ്റിക്സ് വിഭാഗത്തിൽ റിലേ, സ്റ്റാൻഡിംഗ് ജമ്പ് എന്നിവയും ഗെയിംസ് വിഭാഗത്തിൽ ഹാൻഡ് ബോൾ, ഫുട്ബാൾ, ക്രിക്കറ്റ്‌ എന്നിവയും നടത്തി. കായികാധ്യാപകരോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. നെയ്യാറ്റിൻകര ബി.ആർ.സി ട്രെയിനർ എ.എസ്. ബെൻ റെജി, അധ്യാപകരായ സാബു, സാം ദിനേശ്, ലീനാലെറ്റ്, രേഷ്മ, ജിൻസിമോൾ എന്നിവർ നേതൃത്വം നൽകി.