sivagiri
Sivagiri

ശിവഗിരി: ശ്രീനാരായണ ഗുരുദേവദർശനം ഉൾക്കൊണ്ട് ജീവിതം നവീകരിക്കാൻ ഏവർക്കും കഴിയണമെന്ന് മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ. ശിവഗിരി തീർത്ഥാടനകാലത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ ഗുരുസ്മൃതിയിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ജനനം മുതൽ മരണം വരെ എപ്രകാരം ജീവിതം നയിക്കണമെന്ന് ഗുരുദേവൻ ഉപദേശിച്ചിരുന്നു. ശ്രീനാരായണ ധർമ്മം എന്നകൃതിയിലുടനീളം പരാമർശിക്കപ്പെട്ടിട്ടുള്ളത് ഗുരുദേവ ദർശനാധിഷ്ഠിത ജീവിതമാണെന്നും സ്വാമി അസ്പർശാനന്ദ പറഞ്ഞു. സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുരേശ്വരാനന്ദ, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, സതീഷൻ അത്തിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. കല്ലമ്പലത്ത് നിന്നും ശിവഗിരിയിലേക്ക് നടത്തിയ മിനി മാരത്തോൺ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ സ്വാമി അസംഗാനന്ദഗിരി വിതരണം ചെയ്തു.

ഫോട്ടോ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുളള പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനത്തിൽ സ്വാമി സുരേശ്വരാനന്ദ ഭദ്രദീപം തെളിക്കുന്നു. സ്വാമി അസ്പർശാനന്ദ സമീപം