മലയിൻകീഴ്: ദീർഘകാലമായി പത്ര വിതരണരംഗത്ത് കേരളകൗമുദിയുടെ ഏജന്റായി പ്രവർത്തിക്കുന്ന പത്രാധിപരുടെ പ്രിയ ഏജന്റുമാരെ കേരളകൗമുദി ആദരിക്കുന്നു.

112 വർഷമായി നാടിന്റെ സ്‌പന്ദനമായി നിലകൊള്ളുന്ന കേരളകൗമുദിയിൽ പത്രാധിപർ കെ. സുകുമാരന്റെ കാലം മുതൽ ഏജൻസി ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. പത്രാധിപർ 'കുഞ്ഞുങ്ങൾ " എന്നാണ് വാത്സല്യത്തോടെ ഏജന്റുമാരെ

അഭിസംബോധന ചെയ്‌തിരുന്നത്. ഏജന്റുമാരായ വി.മോഹനൻനായർ(മലയിൻകീഴ്), സുധീഷ്മോഹൻ(മാറനല്ലൂർ), ശശിധരൻനായർ (അഭയ,മഞ്ചാടി), ഗോപാലകൃഷ്ണൻ (മണിയറവിള)എന്നിവർക്കാണ് ആദരവ് നൽകുന്നത്. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമന്റെ അദ്ധ്യക്ഷതയിൽ മലയിൻകീഴ് മാധവ കവി സംസ്‌കൃതി കേന്ദ്രത്തിൽ നാളെ രാവിലെ 11ന് ചേരുന്ന യോഗം മാധവ കവി സംസ്‌കൃതി കേന്ദ്രം ചെയർമാനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ,ശ്രീകൃഷ്ണപുരം വാർഡ് അംഗവും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഒ.ജി.ബിന്ദു,പഞ്ചായത്ത് അംഗങ്ങളായ കെ.അജിതകുമാരി,എൽ.അനിത,കേരളകൗമുദി സർക്കുലേഷൻ മാനേജർ അനിൽകുമാർ,സെയിൽസ് എക്‌സിക്യുട്ടീവ് രതീഷ് ആനാട് എന്നിവർ സംസാരിക്കും.
കേരളകൗമുദി റിപ്പോർട്ടർ ടി.എസ്. ചന്ദ്രൻ സ്വാഗതവും കേരളകൗമുദി ഏരിയാ മാനേജർ കാച്ചാണി പ്രദീപ് നന്ദിയും പറയും.