ഉഴമലയ്ക്കൽ: നവകേരളാ സദസുമായി ബന്ധപ്പെട്ട് ഉഴമലയ്ക്കൽ പഞ്ചായത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.ലത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ശേഖരൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീനാ കാസിം,ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എസ്.ശാലിനി,എം.എ.അഖിൽ,ആയുർവ്വേദ ഡോക്ടർ സുസ്മിത എന്നിവർ സംസാരിച്ചു. വിഭാഗങ്ങളിലെ ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.