1

പൂവാർ: ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച സിവിൽ സർവീസ് മീറ്റിൽ 800, 400 മീറ്റർ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കായിക മേളയിൽ 800, 400, 200 മീറ്റർ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സൂപ്പർ സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനുമായ സുമൻ എം.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ സീനിയർ ക്ലർക്കും കരിങ്കുളം ഗ്രാമപഞ്ചായത്തിലെ മുൻ മെമ്പറുമാണ്.

വെറ്ററെൻ അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ തൃശൂർ കുന്നംകുളത്ത് സംഘടിപ്പിച്ച സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും 200, 400, 1500 മീറ്റർ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും, കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് ഫെഡറേഷൻ മലപ്പുറത്ത് സംഘടിപ്പിച്ച മാസ്റ്റേഴ്സ് മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനമടക്കം നിരവധി മെഡലുകൾ സുമൻ കരസ്ഥമാക്കിയിട്ടുണ്ട്.കരുംകുളം ഭാരതി ഭവനിൽ സുകുമാരൻ, മല്ലിക ദമ്പതികളുടെ മകനാണ്.ഭാര്യ: ആശ പി.അശോക്.മക്കൾ:മേധ, മിഥുന.