niyamasabha

ചിറയിൻകീഴ്: ചിറയിൻകീഴ് മണ്ഡലം നവകേരള സദസിന്റെ പ്രചാരണ ഭാഗമായി കുട്ടികളുടെ നിയമസഭ തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ എന്നിവരുടെ റോളുകൾ 140 കുട്ടികൾ ഏറ്റെടുത്തു. ചോദ്യോത്തര വേളയും മറ്റു നിയമസഭ നടപടിക്രമവും നല്ല നിലവാരം പുലർത്തി. ചടങ്ങിൽ വി.ശശി എം.എൽ.എ,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, സെന്റ് സേവ്യേഴ്സ് കോളേജ് മാനേജർ ഫാദർ ഡോ.ജോസ് മാത്യു, കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ.വി.വൈ.ദാസപ്പൻ, കോളേജ് തല കോഓർഡിനേറ്റർ ഡോ.രഞ്ജു.ആർ.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.