
വൈപ്പിൻ: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റുചെയ്തു. നോർത്ത് വെസ്റ്റ് ഡൽഹി ജെ.ജെ. കോളനിയിൽ അൻവർ അസ്ലമിനെയാണ് (27) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്.
ഇടപ്പള്ളിയിൽ സ്ഥിരതാമസക്കാരനായ മോഹനന്റെ വെളിയത്താംപറമ്പിലുള്ള അടച്ചിട്ടിരുന്ന തറവാട് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. വാട്ടർ ടാപ്പുകളും ഫിറ്റിംഗുകളും വീട്ടുപകരണങ്ങളും മോഷ്ടിച്ച് മുച്ചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. സമാന രീതിയിലുള്ള മോഷണങ്ങൾക്ക് ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുണ്ട്.
സബ് ഇൻസ്‌പെക്ടർമാരായ സി.ആർ. രഞ്ജമോൾ, അഖിൽ വിജയകുമാർ, എ.എസ്. ഐ ഷാഹിർ സി.എ, സി.പി.ഒമാരായ വി.എസ്. സ്വരാബ്, എ. എ. അഭിലാഷ് , എ.എൽ. ഉമേഷ്, ആന്റണി ഫ്രഡി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.