വർക്കല: നവകേരള സദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി മുനിസിപ്പൽ പാർക്കിലെ വേദിയിൽ വിദ്യാർത്ഥി യുവജന സംഗമവും ശിവഗിരിയിലെ കലാവേദിയിൽ കലാ മത്സരങ്ങളും നടന്നു. വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലെനിൻ രാജ് ഉദ്ഘാടനം ചെയ്‌തു. എസ്.എഫ്.ഐ വർക്കല ഏരിയാ പ്രസിഡന്റ് അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ അജിത്ത് ജോയി, കേരളാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ, സി.പി.എം വർക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫ്, വി.സത്യദേവൻ, ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്, റിയാസ് വഹാബ്, ഈസ.ഡി, മനുരാജ്.ആർ, സുഹാസ്, ആവണി, രൂപേഷ്, ബദരിയ, അഡ്വ.സജ്നു സലാം, റെജിമോൻ.ആർ, ബാദിഷ ഷാജി, രാഹുൽ, നവീൻ, മിഥുൻ കാന്ത്, ഈസ വഹാബ്, സഹദ്, പോളിടെക്‌നിക്, ബിടെക്, എൽ.എൽ.ബി വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.