
വെള്ളറട: ശബരിമലയിൽ തിക്കും തിരക്കും നിയന്ത്രിക്കാൻ ആവശ്യമായ പൊലീസില്ലാത്തതാണ് പിഞ്ചുകുട്ടികൾഉൾപ്പെടെ 12 മണിക്കൂറോളം വെള്ളം പോലും കിട്ടാതെ ദുരിതം അനുഭവിച്ചത്. ശബരിമലയിലെത്തിയ ഭക്തർ ദർശനം ലഭിക്കാതെ വഴിയിൽ മാലഊരി തിരികെ പോയ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇതിന് ഉത്തരവാദി മുഖ്യ മന്ത്രി പിണറായി വിജയനും കൂട്ടരുമാണെന്നും പിണറായി വിജയനെതിരെ ബാലപീഡനത്തിന് കേസെടുക്കണമെന്നും കെ. മുരളീധരൻ എം. പി ആവശ്യപ്പെട്ടു. യു. ഡി. എഫ് പാറശാല നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർ ഭരണത്തിനു മെതിരെ വെള്ളറടയിൽ സംഘടിപ്പിച്ച വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. ടി ജോർജ് , പാലോട് രവി,വി. എസ് ശിവകുമാർ, കെ. ദസ്തഗീർ, അൻസജിതാറസൽ, നെയ്യാറ്റിൻകര സനൽ, ഗിരീഷ്, തുടങ്ങിയവർ സംസാരിച്ചു.