congress

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സി.പി.എം ഗുണ്ടകളും ചേർന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി തല്ലിച്ചതയ്ക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുകളിലേക്ക് 20ന് രാവിലെ 11ന് ബഹുജന മാർച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ്, പോഷകസംഘടനകൾ എന്നിവയുടെ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.