വിഴിഞ്ഞം: വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. ഇന്നലെയുണ്ടായ കനത്ത മഴയിൽ പുന്നമൂട്ടിൽ തെങ്ങ് കെ.എസ്.ഇ.ബി ലൈനിനു മുകളിലേക്ക് മറിഞ്ഞു വീണു. ആളപായമില്ല. പയറും മൂട്ടിൽ മരം ബൈപാസ് റോഡിലേക്ക് വീണു. വിഴിഞ്ഞം ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുനീക്കി. വിഴിഞ്ഞം ഹാർബർ റോഡിൽ ടൂറിസ്‌റ്റ് വാഹനം ചെളിയിൽ പുതഞ്ഞു. ഹാർബർ റോഡിൽ സ്വകാര്യ ഹോം സ്‌റ്റേയിൽ സഞ്ചാരികളുമായി എത്തിയ വാനാണ് ചെളിയിൽ പുതഞ്ഞത്. ഫയർ ഫോഴ്സ് എത്തി വാഹനം കെട്ടി വലിച്ചു നീക്കി.