ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​:​ ​അതിർത്തി ഗ്രാമങ്ങൾ കീഴടക്കി ലഹരി മാഫിയ സജീവമാകുമ്പോഴും ഇരുട്ടിൽ തപ്പി എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ത​മി​ഴ്നാ​ട് ​വ​ഴി​ ​അ​തി​ർ​ത്തി​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തു​ന്ന​ ​ക​ഞ്ചാ​വും​ ​മ​റ്റ് ​ല​ഹ​രി​ ​വ​സ്തു​ക്ക​ളാ​യ​ ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​എം.​ഡി.​എം.​എ​ ​തു​ട​ങ്ങി​യ​വ​ ​എ​ത്തി​ച്ചു​ ​ന​ൽ​കാ​ൻ​ ​വ​ൻ​ ​ലോ​ബി​ക​ൾ​ത​ന്നെ​ ​ഇ​തി​നു​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.​ ​അ​തി​ർ​ത്തി​ ​മേ​ഖ​ല​ക​ളി​ൽ​ ​എ​ത്തി​ച്ച് ​സൂ​ക്ഷി​ക്കു​ന്ന​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​ഇ​ട​നി​ല​ക്കാ​രു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ലും​ ​പൊ​ലീ​സ്,​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​ർ​ ​ഡ്യൂ​ട്ടി​ ​മാ​റു​ന്ന​ ​സ​മ​യ​ങ്ങ​ളി​ലു​മാ​യി​ ​കേ​ര​ള​ത്തി​ലേ​ക്ക് ​ക​ട​ത്തു​ക​യാ​ണ് ​പ​തി​വ്.​ ​ചെ​ക്ക് ​പോ​സ്റ്റു​ക​ളി​ൽ​ ​വേ​ണ്ട​ത്ര​ ​പ​രി​ശോ​ധ​ന​ക​ളി​ല്ലാ​ത്ത​തും​ ​ല​ഹ​രി​ ​വി​ല്പ​ന​ ​സം​ഘ​ങ്ങ​ൾ​ക്ക് ​ത​ഴ​ച്ചു​വ​ള​രാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​ക്കു​ന്നു.​ ​ആ​ഡം​ബ​ര​ ​ബ​സു​ക​ളി​ൽ​ ​അ​ട​ക്കം​ ​എ​ത്തി​ക്കു​ന്ന​ ​ല​ഹ​രി​ ​മ​രു​ന്നു​ക​ൾ​ ​ചെ​റു​ ​സം​ഘ​ങ്ങ​ളാ​യി​ ​പി​രി​ഞ്ഞ് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ത്തി​ൽ​ ​ത​മി​ഴ്നാ​ട് ​അ​തി​ർ​ത്തി​യി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ഭാ​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​താ​യും​ ​സൂ​ച​യു​ണ്ട്.​ ​നൂ​റോ​ളം​ ​ബൈ​ക്കു​ക​ൾ​ ​ക​ട​ന്നു​ ​പോ​യാ​ൽ​ ​ചി​ല​തു​ ​മാ​ത്ര​മേ​ ​സം​ശ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​പി​ടി​ക്ക​പ്പെ​ടു​ന്നു​ള്ളൂ.

ലഹരി മാഫിയ സംഘം സജീവമായ ധനുവച്ചപുരം പ്രദേശത്ത് കലാലയങ്ങൾ കേന്ദ്രീകരിച്ച് മദ്യ വില്പനയും ലഹരിവസ്തുക്കളുടെ വില്പനയും വിദ്യാർത്ഥികളുടെ ഇടയിൽ വരെ സജീവമാണെന്ന് ആക്ഷേപമുണ്ട്.

കാരോട് ബൈപ്പാസ് ഗതാഗതയോഗ്യമായതോടെ തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ലഹരിക്കടത്ത് സുഗമമായി. ഈ പാതയിൽ പൊലീ, എക്സൈസ് പരിശോധനകളുമുണ്ടാകാറില്ല.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വേ​ഷ​ത്തിൽ
വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വേ​ഷ​ത്തി​ൽ​ ​ബാ​ഗു​ക​ളു​മാ​യി​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പാ​യു​ന്ന​ ​യു​വാ​ക്ക​ളാ​ണ് ​കാ​രി​യ​ർ​മാ​രാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലേ​റെ​യും.​ ​അ​തി​ർ​ത്തി​ ​ക​ട​ന്നെ​ത്തു​ന്ന​ ​ഇ​വ​ർ​ ​പൊ​ലീ​സു​കാ​രു​ടെ​യും​ ​എ​ക്സൈ​സു​കാ​രു​ടെ​യും​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​ക​ട​ക്കാ​ൻ​ ​നി​ര​വ​ധി​ ​റൂ​ട്ടു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.​ ​സ്കൂ​ൾ​ ​-​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഇ​തി​ന്റെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ.​ ​ ​മ​ദ്യ​ത്തെ​ക്കാ​ൾ​ ​കു​റ​ഞ്ഞ​ ​വി​ല​യ്ക്ക് ​മ​യ​ക്കു​മ​രു​ന്ന് ​ഗു​ളി​ക​ക​ൾ​ ​ക​ഞ്ചാ​വ് ​ലോ​ബി​ക​ൾ​ ​വ​ഴി​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ലേ​ക്ക് ​എ​ത്തു​ന്നു​ണ്ട്.​ ​പ​ണം​ ​ഇ​ല്ലാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ദ്യം​ ​സൗ​ജ​ന്യ​മാ​യി​ ​ല​ഹ​രി​മ​രു​ന്ന് ​ന​ൽ​കു​ന്ന​താ​ണ് ​ക​ച്ച​വ​ട​ക്കാ​രു​ടെ​ ​രീ​തി.​ ​അ​ടി​മ​പ്പെ​ട്ടാ​ൽ​ ​പി​ന്നെ​ ​കാ​രി​യ​ർ​മാ​രാ​ക്കും.​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ഇ​ല്ലാ​തെ​ ​അ​മി​ത​ ​ലാ​ഭം​ ​ല​ഭി​ക്കു​മെ​ന്നും​ ​പ​ണം​ ​മു​ട​ക്കാ​തെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ക​ഞ്ചാ​വ് ​ല​ഭി​ക്കു​മെ​ന്ന​തും​ ​യു​ജ​ന​ങ്ങ​ളെ​ ​നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്നു.

സാ​ധ​നം​ ​ആ​വ​ശ്യ​പ്പെ​ടു​ന്നി​ട​ത്ത്
ബൈ​ക്കി​ൽ​ ​ക​റ​ങ്ങി​ന​ട​ക്കു​ന്ന​ ​ചി​ല്ല​റ​ ​വി​ല്പ​ന​ക്കാ​ർ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നി​ട​ത്ത് ​ല​ഹ​രി​ ​എ​ത്തി​ച്ചു​ ​കൊ​ടു​ക്കും.​ ​പ​തി​വ് ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​വി​ല​ക്കു​റ​വി​ലും​ ​സാ​ധ​നം​ ​ന​ൽ​കു​ന്ന​താ​യി​ ​അ​ടു​ത്തി​ടെ​ ​പി​ടി​യി​ലാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​അ​ധി​കൃ​ത​രോ​ട് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​അ​മ്പൂ​രി,​ ​വെ​ള്ള​റ​ട​ ​കു​ന്ന​ത്തു​കാ​ൽ,​ ​പാ​റ​ശ്ശാ​ല,​ചെ​ങ്ക​ൽ​ ​ധ​നു​വ​ച്ച​പു​രം​ ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​വ്യാ​പ​ക​ ​ക​ഞ്ചാ​വ് ​ലോ​ബി​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്