വിഴിഞ്ഞം: കോവളത്ത് കടലിൽ കുളിക്കാനിറങ്ങിയ തിരയിൽപ്പെട്ട ആളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി മനോജ് (52) ആണ് തിരയിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് സംഭവം. ലൈറ്റ് ഹൗസ് ബീച്ചിൽ കടലിൽ കുളിച്ചു കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ അടിയൊഴുക്കിൽ പെടുകയായിരുന്നു. ഉടൻതന്നെ ലൈഫ് ഗാർഡ് ചീഫ് കോഡിനേറ്റർ പി. വേണുവിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുകളായ എൻ. ശിശുപാലൻ, എ. ജോർജ്, സഞ്ജു, ദീപു എന്നിവർ ചേർന്ന് കരയ്ക്ക് എത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകി.