പാറശാല: മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ലാത്താങ്കര സ്വർഗാരോപിത മാതാ ഫൊറോനാ ദെെവാലയത്തിൽ ബെെബിൾ മാസത്തോടനുബന്ധിച്ച് തിരുവചന മണിക്കൂർ ആചരിച്ചു. ഇടവകയിലെ 243 പേർ ഒരു മണിക്കൂർ സമയം കൊണ്ട് സമ്പൂർണ ബെെബിൾ പാരായണം നടത്തി. മതബോധന സമിതിയും ബി.സി.സിയും സംയുക്തമായാണ് തിരുവചന മണിക്കൂറിന് നേതൃത്വം നൽകിയത്. ബെെബിൾ പ്രദക്ഷിണം,ബെെബിൾ പ്രതിഷ്ഠ മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവയും ഉണ്ടായിരുന്നു. ഇടവക സഹവികാരി ഫാ.ജോൺ ബോസ്ക്കോ ആമുഖ സന്ദേശവും തീർത്ഥാടന കേന്ദ്രം വികാരി ഫാ.റോബർട്ട് വിൻസെന്റ് സമാപന ആശീർവാദവും നൽകി. മതബോധന പ്രധാന അദ്ധ്യാപിക ജൂലി, ബി.സി.സി കോ-ഓർഡിനേറ്റർ ജിനുകുമാർ, വിജയദാസ്, സുജു ഡി.ജെ എന്നിവർ സംസാരിച്ചു. അദ്ധ്യാപകർ,ലീഡർമാർ,പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.