viswakarma

തിരുവനന്തപുരം : വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ നേതാക്കളെ ഉൾപ്പെടുത്തി ആഗോള വിശ്വകർമ്മ ഉച്ചകോടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.

രാവിലെ വിശ്വകർമ്മ പൂജയോടെ ഉച്ച കോടിക്ക് തുടക്കമായി. തുടർന്ന് വിശ്വകർമ്മ സംഘടനകളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യം, ഉന്നത വിദ്യാഭ്യാസവും വിശ്വകർമ്മജരും എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. വൈകിട്ട് നടന്ന പൊതുസമ്മേളനം .വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽഎ, ഐക്യവേദി ഓർഗനൈസിംഗ് കൺവീനർ വിഷ്ണുഹരി , രക്ഷാധികാരി പി.എസ്.ചന്ദ്രൻ, സുരേഷ് എ.പി, ശിവദാസ് വാസുദേവൻ, ചൈത്രം മോഹൻ, രതീഷ്.എസ്.ആർ, പി.പി.രാധാകൃഷ്ണൻ,ആനന്ദ് രാജ്, ആചാര്യ, അനിൽകുമാർ മാധവൻ,സുരേഷ് ഒറ്റപ്പാലം, ഉമേഷ്‌കുമാർ, തുടങ്ങിയവർ സംസാരിച്ചു. കുലശ്രേഷ്ഠ പുരസ്‌കാരം നേടിയവരെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.