തിരുവനന്തപുരം: ശശി മാവിന്മൂട് രചിച്ച് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'ഹൃദയാക്ഷരങ്ങൾ' കവിതാസമാഹാരം പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ സാക്ഷരതമിഷൻ ഡയറക്ടർ പ്രൊഫ.എ.ജി. ഒലീനയ്‌ക്ക് നൽകി പ്രകാശനം ചെയ്തു. ചിത്രകാരൻ കരയ്ക്കാമണ്ഡപം വിജയകുമാർ,​ ഡോ.ജി.രാജേന്ദ്രൻപിള്ള,​അഹമ്മദ്ഖാൻ, ഷാനവാസ്‌ പോങ്ങനാട്,ഇടവ ഷുക്കൂർ,അനിൽകുമാർ, ശശി മാവിൻമൂട് എന്നിവർ സംസാരിച്ചു.
പകൽക്കുറി വിശ്വന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.ആർ.രമേശൻ നായർ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. മടവൂർ സുരേന്ദ്രൻ, തിരുമല ശിവൻകുട്ടി,ശ്രീവരാഹം മുരളി,ക്ലാപ്പന ഷണ്മുഖൻ,പ്രജിത്ത് കുടവൂർ,സിദ്ദീഖ് സുബൈർ,ബി.വി.കാരയ്ക്കാട്,വി.രാധാകൃഷ്ണൻനായർ,എം.ടി.ഗിരിജകുമാരി,മാങ്കോയിക്കൽ ചന്ദ്രൻ,പി.സുദർശനൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.