hi

കിളിമാനൂർ:സി.പി.ഐ കിളിമാനൂർ പോങ്ങനാട് ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.പോങ്ങനാട് കവലയിൽ നടന്ന സമ്മേളനത്തിൽ വി.സോമരാജക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ കിളിമാനൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്. റജി അനുസ്മരണ പ്രഭാഷണം നടത്തി.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ്,സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി, സി.പി.എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,കോൺഗ്രസ് കിളിമാനൂർ മുൻ മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.അനിൽകുമാർ,സി.പി.ഐ എൽ.സി സെക്രട്ടറി എസ്.ധനപാലൻ നായർ, രതീഷ് പോങ്ങനാട്,സി. പി .ഐ പോങ്ങനാട് എൽ.സി സെക്രട്ടറി എൻ.ദിനേശൻ നായർ, പഞ്ചായത്തംഗം രാധാകൃഷ്ണൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകണ്ഠൻ നായർ,എൻ.കുട്ടൻ,സജി ആർ.ആർ. വി തുടങ്ങിയവർ സംസാരിച്ചു.