വെഞ്ഞാറമൂട്:മുദാക്കൽ പരമേശ്വരം ശ്രീ മഹാ വിഷ്ണു സ്വാമി ക്ഷേത്രത്തിലെ മണ്ഡല ഹോത്സവവും പതിനൊന്നാമത് ഭഗവദ് സപ്താഹ യജ്ഞവും 19 മുതൽ 27 വരെ നടക്കും.19 ന് വൈകിട്ട് 5.30 ന് ഭദ്രദീപ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിക്കും.20 ന് രാവിലെ 6.30 ന് ഗണപതി ഹോമം,7 ന് ഗ്രന്ഥ നമസ്‌കാരം,ഭാഗവത പാരായണം,21 ന് രാവിലെ 7.30 ന് ഭഗവത് പാരായണം,22 ന് രാവിലെ 7.30 ന് ഭാഗവത് പാരായണം 10 ന് തിരുമുൽ കാഴ്ച സമർപ്പണം,11.30 ന് ഉണ്ണിയൂട്ട്,23 ന് രാവിലെ 9.30 ന് നവഗ്രഹ പൂജ,ശ്രീമദ് ഭഗവദ് പാരായണം,വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന,24 ന് 7.30 ന് ശ്രീമദ് ഭഗവദ് പാരായണം,10.30 ന് സ്വയംവര ഘോഷയാത്ര, 11 ന് രുഗ്മിണി സ്വയംവരം,വൈകിട്ട് 5.30 ന് സർവൈശ്വര്യ പൂജ 25 ന് രാവിലെ 7.30 ന് ശ്രീമദ് ഭഗവദ് പാരായണം,8.30 ന് രാജസൂയം, 9.30 ന് മൃത്യുഞ്ജയ ഹോമം,11 ന് സന്താന ഗോപാലം,വൈകിട്ട് 7 ന് കുചേല സദ്ഗതി,26 ന് രാവിലെ 7.30 ന് ഭഗവത പാരായണം, 11.30 ന് അവദ്യഥാ സ്നാനം.27 ന് രാവിലെ 8. 30 ന് പാൽ പായസ പൊങ്കാല വൈകിട്ട് 6.30 ന് ദീപാരാധന.രാത്രി 8 ന് തിരുവനന്തപുരം മെട്രോ വോയ്സിന്റെ ഗാനമേള.