വിതുര:പൊൻമുടി സീതാതീർത്ഥം ക്ഷേത്രത്തിലെ മകരപെങ്കാലഉൽസവം ജനുവരി 14,15 തീയതികളിൽ നടക്കും.ഉൽസവത്തിന്റെ ഭാഗമായി വിതുര കലുങ്ക് ജംഗ്ഷനിൽ തുറന്ന സ്വാഗതസംഘം ഒഫീസ് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ.ശങ്കരൻകാണി അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി മോഹനൻ ത്രിവേണി മുഖ്യപ്രഭാഷണം നടത്തി.വിതുരശ്രീമഹാദേവർക്ഷേത്രപ്രസിഡന്റ് കെ..പരമേശ്വരൻനായർ,സുദർശനൻ,സെക്രട്ടറി ആർ.ബിനു ടി.വിക്രമൻ, എസ്.കുട്ടപ്പൻകാണി,എൻ.ശ്രീനിവാസൻ,ബിനു,രജിത്രലേഖ,ശശികുമാർഎന്നിവർ പങ്കെടുത്തു.