വെഞ്ഞാറമൂട്: നെടുമങ്ങാട് നിയോജകമണ്ഡലം നവകേരള സദസിന്റെ ഭാഗമായി വാട്ടർ പോളോ മത്സരങ്ങൾ സംഘടിപ്പിച്ചു.കൊപ്പം അന്താരാഷ്ട്ര നീന്തൽ കുളത്തിൽ നടന്ന മത്സരങ്ങൾ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി ഉദ്ഘാടനം ചെയ്തു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ ആർ.ജയദേവൻ,വൈസ് ചെയർമാൻ പാട്ടത്തിൽ ഷെരീഫ്,മുൻ ജില്ലാ പഞ്ചായത്ത് അംഗം എം. എസ്.രാജു,ആർ.അനിൽ എന്നിവർ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ നെടുമങ്ങാട് ഡോൾഫിൻ ഒന്നാം സ്ഥാനവും വൈ.എം.എ തിരുവല്ലം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വനിതാ വിഭാഗത്തിൽ പിരപ്പൻകോട് ഡോൾഫിൻ ക്ലബിനാണ് ഒന്നാം സ്ഥാനം.വെമ്പായം പുലരി ക്ലബ് രണ്ടാം സ്ഥാനവും സ്വന്തമാക്കി.