പാലോട്: ദിവസ വേതനാടിസ്ഥാനത്തിൽ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്ന താത്കാലിക ഡ്രൈവർമാരെ പി.എസ്.സിയിൽ നിന്നും ഡ്രൈവർമാരെ നിയമിച്ചതിനെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. ഇങ്ങനെ പിരിച്ചുവിട്ടവരെ എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗം ഓഫീസുകളിൽ സ്വീപ്പർ തസ്തിക സൃഷ്ടിച്ച് നിയമിക്കണമെന്നാവശ്യം സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ത്രിതല പഞ്ചായത്ത് ഡ്രൈവേഴ്സ് എംപ്ലോയീസ് യൂണിയൻ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.എന്നാൽ നടപടിയൊന്നുമായില്ല. ജില്ലയിലെ 53 പഞ്ചായത്തുകളിലെ ഡ്രൈവർമാരാണ് പുറത്തായത്.