
കല്ലമ്പലം:നഗരൂർ പഞ്ചായത്തിൽ തെങ്ങ് കൃഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെങ്ങ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നഗരൂർ കൃഷിഭവൻ മുഖേനയാണ് കേര രക്ഷാവാരം എന്ന പദ്ധതി നടപ്പിലാക്കുന്നത്.രോഗബാധിത ലക്ഷണമുള്ള തെങ്ങുകളുടെ മണ്ട വൃത്തിയാക്കി മരുന്ന് നൽകുന്നതാണ് പദ്ധതി.ഉദ്ഘാടനം പ്രസിഡന്റ് ഡി.സ്മിത നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.എസ് വിജയലക്ഷ്മി അദ്ധ്യക്ഷയായി. കൃഷി ഓഫീസർ നിയാസെലിൻ സ്വാഗതം പറഞ്ഞു. എ.ഡി.സി അംഗങ്ങൾ, പാടശേഖരസമിതികളുടെ പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു.