hi

കിളിമാനൂർ:അമിത വേഗതയിൽ വന്ന ഇന്നോവ കാർ പഴയകുന്നുമ്മൽ പഞ്ചായത്ത് വാഹനത്തിൽ ഇടിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്.ഇന്നലെ രാവിലെ 11ഓടെ കുറവൻകുഴി ജംഗ്ഷനിലായിരുന്നു അപകടം.കഴിഞ്ഞ ദിവസത്തെ മഴയിൽ മരം വീണ് തകർന്ന കാനറ വാർഡിലെ ഒരു വീട് സന്ദർശിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,വാർഡംഗം അപർണ്ണ, പഞ്ചായത്ത് എ.ഇ അനോജ് എന്നിവർ പോകുമ്പോഴായിരുന്നു അപകടം.കുറവൻകുഴിയിൽ നിന്ന് അടയമൺ ഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് തിരിയുമ്പോൾ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റിനും ഡ്രൈവർക്കും നിസാര പരിക്കേറ്റു.തലയ്ക്ക് ക്ഷതമേറ്റ വാർഡംഗം അപർണ്ണ ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്.എ.ഇയ്ക്ക് കൈയ്ക്ക് പൊട്ടലുണ്ട്.