കിളിമാനൂർ: അവധിക്കാലം ആനവണ്ടിക്കൊപ്പം ആഘോഷിക്കാം. ക്രിസ്മസും പുതുവത്സരവും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കുറഞ്ഞ ചെലവിൽ വിനോദയാത്രകൾ നടത്താൻ ആകർഷകമായ ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി. സമീപജില്ലകളിൽ ഉൾപ്പെടെ മനംകവരുന്ന കാഴ്ചകൾ കാണാൻ കഴിയുന്ന പാക്കേജുകളാണ് ബഡ്‌ജറ്റ് ടൂറിസം സെല്ലുകൾ ഒരുക്കുന്നത്. കിളിമാനൂർ, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്നാണ് ഇത്തവണ പാക്കേജുകൾ. ശബരിമല ദർശനത്തിന് ഗ്രൂപ്പ് ആയി ബുക്ക് ചെയ്യുന്നവർക്ക് ബഡ്ജറ്റ് ടൂറിസം സെൽ കിളിമാനൂർ പ്രത്യേക ബസ് അനുവദിക്കുന്നതാണ്.
സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9633732363, 9645667733, 8086360302 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
23 മുതൽ ജനുവരി ഒന്നു വരെയാണ് യാത്രകൾ. കുറഞ്ഞ ചെലവിൽ യാത്രകൾ നടത്താൻ കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്ന ബഡ്ജറ്റ് ടൂറിസം 2021 നവംബർ ഒന്നിനാണ് ആരംഭിച്ചത്. കേരളത്തിന് അകത്തും പുറത്തുമായുള്ള വിനോദയാത്രകളെല്ലാം ഹിറ്റായിക്കഴിഞ്ഞു. കിളിമാനൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. ഗ്രൂപ്പായും അല്ലാതെയും സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്.
** ഡിസംബർ 23, 29: വാഗമൺ, പരുന്തുംപാറ (ഉച്ച ഭക്ഷണം ഉൾപ്പെടെ 910 രൂപ)
* ഡിസംബർ 30: അടവി കുംഭവുരുട്ടി ( 590 രൂപ )
**ഡിസംബർ 28: ഗവി ( ഉച്ച ഭക്ഷണം, ബോട്ടിംഗ്,പ്രവേശന ഫീസുകൾ ഉൾപ്പെടെ 1700 രൂപ )
** ഡിസംബർ 23: പൊന്മുടി, പേപ്പാറ ഡാം (പ്രവേശന ഫീസൾപ്പെടെ 750 രൂപ )
**ഡിസംബർ 26: കന്യാകുമാരി (ബോട്ടിംഗ് ചാർജുൾപ്പെടെ 700 രൂപ )
**ഡിസംബർ 30,31: മാമലക്കണ്ടം, മൂന്നാർ, കാന്തല്ലൂർ, മറയൂർ (മൂന്നാർ സ്റ്റേ 1850 രൂപ)
**ഡിസംബർ 30, 31: ടോപ്സ്റ്റേഷൻ, കാന്തല്ലൂർ
ജനുവരി 1,2: തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം (790 രൂപ) .
അവധിക്കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഒരുദിവസ ട്രിപ്പുകളാണ് നടത്തുന്നതെങ്കിലും ഇത്തവണ 25 മുതൽ 28 വരെ വയനാട് ട്രിപ്പും ഒരുക്കിയിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾ, ചങ്ങാതിക്കൂട്ടങ്ങൾ, വായനശാലകൾ, മതസ്ഥാപനങ്ങൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
( സുരേഷ്, കോർഡിനേറ്റർ )