
വക്കം: കടയ്ക്കാവൂർ ലയൺസ് ക്ലബ് നാഗർകോവിൽ ബജൻസിങ് ഐ ഹോസ്പിറ്റൽ, നിലയ്ക്കാമുക്ക് ഡോക്ട്ടേഴ്‌സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ, വക്കം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അരുൺ, റിജിൻ, അജികുമാർ, ഡോ. ജോയ് ശിവദാസ് എന്നിവർ സംസാരിച്ചു. 115 പേർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തി. ഇവരെ ബജൻസിങ് ഹോസ്പിറ്റലിൽ ശസ്ത്രക്രിയ നടത്തും. ക്ലബ് ട്രഷറർ തങ്കരാജ്, അംഗങ്ങളായ ഡോക്ടർ രാമചന്ദ്രൻ, നൗഷാദ് വൈദ്യൻ, നിസാർ വൈദ്യൻ, ബൈജു, ശ്രീകുമാർ, ദിലീപ്, സജികുമാർ, സജി, മനോജ്, ഷൈൻ, ജയചന്ദ്രൻ, സുരേഷ് കുമാർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.