ആറ്റിങ്ങൽ: മതനിരാസം മാനവികതയ്ക്ക് എന്ന മുദ്രാവാക്യവുമായി ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ നടന്ന തിരുവനന്തപുരം യുക്തിവാദി സംഘത്തിന്റെ ജില്ലാ സമ്മേളനം എ.എം.റൈസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്.പ്രദീപിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വക്കം സുകുമാരൻ,കെ.വിജയകുമാർ, കെ.രേണുക ദേവി തുടങ്ങിയവർ സംസാരിച്ചു. ബേബി ഗിരിജ സ്വാഗതവും അനിൽ സീറോ നന്ദിയും പറഞ്ഞു.അജേഷ് മാധവൻ;കോസ്‌മോസ് മനുഷ്യനും പ്രപഞ്ചവും' എന്ന ശാസ്ത്ര ക്ലാസെടുത്തു.വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെ കുറിച്ച് എം.ടി.ഋഷികുമാറും, 'യുക്തിവാദ സരണികൾ ഇനി എങ്ങോട്ട് ?' എന്ന് വിഷയത്തിൽ പ്രതീഷ് ബിയും സംസാരിച്ചു. തുടർന്ന് നടന്ന മാനിഷാദ എന്ന് പേരിട്ട കവി സമ്മേളനത്തിന് സെൻസൺ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി എം.സത്യദാസ് റിപ്പോർട്ടും എൻ.കെ.ഇസഹാക്ക് സംസ്ഥാന കാഴ്ചപ്പാടുകളും വിശദീകരിച്ചു. പൂതംകോട് ശ്രീകുമാർ, ആനാട് ശ്രീകുമാർ, കിളിമാനൂർ ചന്ദ്രൻ, എസ്.വേണു, എം.അമാനുള്ള, അരുവിപ്പുറം രാധാകൃഷ്ണൻ എം.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖ അംഗീകരിച്ചു.പുതിയ ഭാരവാഹികളായി ടി.എസ്.പ്രദീപ് ( പ്രസിഡന്റ് ), എസ്.വേണു, കെ വിജയകുമാർ (വൈസ് പ്രസിഡന്റ്),എം.സത്യദാസ് ( സെക്രട്ടറി ), കെ.രേണുക ദേവി, ബേബി ഗിരിജ (ജോയിൻ സെക്രട്ടറി ),എം.അമാനുള്ള (ട്രഷറർ) എന്നിവർ അടക്കം ഇരുപത്തിമൂന്ന് പേരുള്ള ജില്ല കമ്മിറ്റി രൂപീകരിച്ചു.