കൊല്ലം: മൈലാപ്പൂര് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിലെ ആർട്സ് ക്ലബ് ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായികയും അദ്ധ്യാപികയുമായ ലതിക നിർവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, എഫ്.എം.ഇ.ടി ചെയർമാൻ ഷാജഹാൻ യൂനുസ്,കോളേജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മി നടരാജൻ,യൂണിയൻ ചെയർമാൻ നിജ തോമസ്, സാജിദ് ഖാൻ പനവേൽ, എഫ്.എം.ഇ.ടി സെക്രട്ടറി നൗഷാദ് യൂനുസ് എന്നിവർ പങ്കെടുത്തു. ന്യൂസ് ലെറ്റർ പ്രയാണം 2023ന്റെ പ്രകാശനവും ഡോ.യൂനുസ് കുഞ്ഞ് മനുഷ്യ സ്നേഹത്തിന്റെ നിറകുടം എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ലഭിച്ച പങ്കാളിത്ത സർട്ടിഫിക്കറ്റ് കൈമാറ്റവും ഇതോടൊപ്പം നടന്നു.