kk

കോഴിക്കോട്: കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ അക്രമിച്ച കേസിൽ ബസ് ഡ്രൈവർ പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് - ബേപ്പൂർ റൂട്ടിൽ ഓടുന്ന അൽഫ ബസിനെയും ഡ്രൈവർ തിരുവണ്ണൂർ സ്വദേശി പി.കെ ശബരീശിനെയുമാണ് (28)

കസബ പൊലീസ് പിടികൂടിയത്. കോഴിക്കോട് ബി.ഇ.എം സ്കൂളിന് സമീപം സമീപം കഴിഞ്ഞ ശനിയാഴ്ച് വൈകീട്ട് 5.45ഓടെയായിരുന്നു സംഭവം. അശോക ആശുപത്രിക്ക് സമീപത്ത് വെച്ച് കാറിലിടിച്ച ബസ് നിർത്താതെ പോവുകയായിരുന്നു.

ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ശബരീശ് കാർ ഡ്രൈവറെ മർദിച്ചത്. തടയാനെത്തിയ പരാതിക്കാരന്റെ ഭാര്യയെ ഇയാൾ അസഭ്യം പറയുകയും ചെയ്തു. കാർ ഡ്രൈവറുടെ പരാതിയിൽ കസബ പൊലീസ് ശബരീശിനെതിരെ കേസെടുത്തു. വധശ്രമം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പടെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പ്രതിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.